മുഹമ്മ: കെഇ കാർമൽ സെൻട്രൽ സ്കൂളിൽ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് നടന്ന ജഴ്സി ഡേ ആഘോഷം കാണികളുടെ കണ്ണും മനവും കവർന്നു. 2000 ത്തോളം വിദ്യാർഥികളാണ് ഇഷ്ടപ്പെട്ട ടീമിന്റെ ജഴ്സി ധരിച്ചുവന്നത്. സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന കുട്ടികളെ നാലു ബാച്ചുകളായി തിരിച്ചാണ് ഫുട്ബോൾ മാച്ച് നടത്തിയത്. ഷൂട്ടിംഗ് മത്സരവും ഉണ്ടായിരുന്നു.
രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകളില്ലാതെ ആവേശത്തോടെ ജനം നെഞ്ചിലേറ്റുന്നതാണ് ഫുട്ബോൾ മത്സരമെന്ന് അധ്യക്ഷത വഹിച്ച സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. സ്കറിയാ എതിരേറ്റ് പറഞ്ഞു. സ്കൂൾ ബർസർ ഫാ. സാനു വലിയവീട് ആദ്യ കിക്ക് ഓഫ് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ക്രിസ്റ്റഫർ ഡൊമിനിക്, സുനിൽ കുമാർ, അനുപമ, രമ്യാ രാജ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
സാഹിത്യസംഗമവും പുസ്തക വിതരണവും ചേർത്തല: അക്ഷരജ്വാല കലാസാഹിത്യ വേദിയുടെ 67-ാമത് പ്രതിമാസ സാഹിത്യസംഗമവും പുസ്തക വിതരണവും ഇപ്റ്റ ദേശീയ സെക്രട്ടറി എൻ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവർ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ശർമിള ശെൽവരാജ് അധ്യക്ഷത വഹിച്ചു.
അന്തരിച്ച ലോക വാനമ്പാടി എസ്. ജാനകിയെയും എഴുത്തുകാരി ലീല രാമചന്ദ്രനെയും യോഗം അനുസ്മരിച്ചു. പി.വി. നടരാജൻ, എസ്എൽ പുരം ശാന്തകുമാരി, പി.എസ്. സുഗന്ധപ്പൻ, മീനാക്ഷിയമ്മ, പി.ജി. മധുസൂദനൻ, കെ.ഒ. രമാകാന്തൻ, രാജേന്ദ്രൻ തുറവൂർ, അനിതാ ശേഖർ എന്നിവർ പ്രസംഗിച്ചു.